തിരുവനന്തപുരം: കേരള വെറ്ററിനറി, ജന്തുശാസ്ത്ര സർവകലാശാല ഭേദഗതി ബില്‍, കേരള കന്നുകാലി പ്രജനന ബില്‍ എന്നിവയുടെ ചർച്ചക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.പശുക്കള്‍ക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി ഉറപ്പ് നൽകി.കൃത്രിമ ബീജാധാനം നടത്തുന്ന സെമൻ സെന്ററുകളെ നിയമത്തിന് കീഴില്‍ കൊണ്ടുവരും.മികച്ച ഇനം കന്നുകാലികള്‍ ഉണ്ടാകേണ്ടത് കർഷക താല്‍പര്യമാണ്. കന്നുകാലി പ്രജനനം സംബന്ധിച്ച നിയമവിരുദ്ധ നടപടികള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ചർച്ചകള്‍ക്ക് ശേഷം ബില്ലുകള്‍ പാസാക്കി.