
തിരുവനന്തപുരം: വർഷങ്ങളായി കെഎസ്ആർടിസി ബസുകളിലെ ഉയരംകൂടിയ ചവിട്ടുപടികൾ യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി നിലനിന്നിരുന്നു. പലപ്പോഴും ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വീഴ്ചകൾ ഉണ്ടാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ നിർദ്ദേശം വന്നിരിക്കുന്നത്.മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും.40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.
എന്നാൽ വിഷയത്തിൽ മെക്കാനിക്കൽ ജീവനക്കാരുടെ അഭിപ്രായത്തിൽ പഴയ ബസുകളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമ്ബോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യത അഭിപ്രായങ്ങളുടെ ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ.