
ആലപ്പുഴ: ചേർത്തല തൈക്കാട്ടുശ്ശേരിയിൽ ഇന്നലെ ഉച്ചമുതൽ വാഹനം പാർക്ക് ചെയ്തിരിക്കുകയായിരുന്നു.പിന്നീട് സംശയം തോന്നി നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ഒരാൾ കിടക്കുന്നത് കണ്ടത്. തൈക്കാട്ടുശ്ശേരി പുറമട വീട്ടിൽ ആന്റണിയുടെ മകൻ ജോസി (45) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയിൽ മനോട് എന്നയാളെ അവശനിലയിൽ കണ്ടെത്തി.ജോസി മരിച്ച നിലയിലും മനോജിനെ അവശനിലയിലും കണ്ടെത്തുന്നത്. മെക്കാനിക്കിന്റെ സഹായത്തോടെയാണ് കാർ തുറന്ന് ഇരുവരെയും പുറത്തെത്തിച്ചത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോസിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.