Banner Ads

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്‌സിറ്റിയിൽ കോഴ്‌സുകളുടെ പ്രവേശനം 15 വരെ നീട്ടി

ന്യൂഡൽഹി : ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്‌സിറ്റിയിൽ (ഇഗ്നോ) ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനം 15 വരെ നീട്ടി. പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി വേണം സമർപ്പിക്കാൻ.  ഇഗ്നോ ഓണ്‍‌ലൈൻ സംവിധാനം വഴി നിലവില്‍ ജൂലൈയില്‍ 2024 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോക്തൃനാമവും പാസ് വേഡും ഉപയോഗിച്ച് ഓൺലൈൻ അപേക്ഷ പരിശോധിച്ച്‌ ന്യൂനതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുമ്പ് അവ നീക്കം ചെയ്യണം.

കൂടുതൽ വിവരങ്ങള്‍ക്ക് https://ignouadmission.samarth.edu.in/ എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. ഫോണ്‍ നമ്പർ 0471 2344113/9447044132, അഡ്രസ് ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി റീജണല്‍ സെൻ്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പിഒ, പിൻ 695008. ഇ-മെയില്‍: retrivandrum@ignou.ac.in

Leave a Reply

Your email address will not be published. Required fields are marked *