Banner Ads

ശ്രീനഗർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അപകടത്തിൽപ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ശ്രീനഗർ : ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ വിമാനം പോസ്റ്റിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെയാണ് വിമാനത്തിന്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിനുശേഷം എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. അപകടകാരണം വ്യക്തമായിട്ടില്ലെന്നും പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.