Banner Ads

വട്ടവടയിൽ കനാലിൽ ; യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇടുക്കി: കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വട്ടവടയിൽ കനാലിൽ വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് . ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. ചെറിയ കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമികമായ നിഗമനം. പ്രദേശത്ത് ചെറിയ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ടുണ്ടായ തടസം ഉടൻ തന്നെ നീക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.