Banner Ads

സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുള്ള ട്രെയിൻ കമ്ബാർട്ടുമെൻ്റുകളില്‍; യാത്ര ചെയ്ത പുരുഷ യാത്രക്കാർ അറസ്റ്റിൽ

കൊല്‍ക്കത്ത:സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം അനുവദിച്ചിട്ടുള്ള ട്രെയിൻ കമ്ബാർട്ടുമെൻ്റുകളില്‍ യാത്ര ചെയ്ത പുരുഷ യാത്രക്കാർ അറസ്റ്റിലായത്.ഏകദേശം1,400 ലധികം പുരുഷ യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തതത്.ഹൗറ ഡിവിഷനില്‍ 262 പേരും സീല്‍ദയില്‍ 574 പേരും മാള്‍ഡയില്‍ 176 പേരും അസൻസോളില്‍ 392 നിയമലംഘകരും അറസ്റ്റിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ വനിത കംപാർട്ട്‌മെൻ്റുകളിലോ വനിത സ്‌പെഷ്യല്‍ ട്രെയിനുകളിലോ എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ റെയില്‍വേ അധികൃതരുടെ സഹായം ലഭിക്കുന്നതിന് 139 എന്ന നമ്ബറില്‍ വിളിക്കാമെന്നും അധികൃതരായ ഈസ്റ്റേണ്‍ റെയില്‍വേയിലെ ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.അതേ സമയം സ്ത്രീകള്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ട്രെയിൻ കമ്ബാർട്ടുമെൻ്റുകളില്‍ അനധികൃതമായി കയറിയാല്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടിക്രമങ്ങളിലേക്ക് പോകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.


 

Tag

Leave a Reply

Your email address will not be published. Required fields are marked *