Banner Ads

ആംബുലൻസിന്റെ വഴിതടഞ്ഞ സംഭവത്തിൽ ; ബസ് ഡ്രൈവർമാർക്കെതിരെ കേസ്

അന്തിക്കാട്:കാഞ്ഞാണിയിൽ ആംബുലൻസിന്റെ വഴിതടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു പോലീസ്.മൂന്ന് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആംബുലൻസിന്റെ വഴി തടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും ഒപ്പം കണ്ടക്ടർമാർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറയുന്നു.

മൂന്ന് ബസുകളിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐ ഡി ടി ആർ ലേക്ക് അയക്കും. അഞ്ചു ദിവസമായിരിക്കും പരിശീലനം. കാഞ്ഞാണി സെന്ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എം വി ഐ അറിയിച്ചു

.ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് അത്യാസന്ന നിലയിൽ ആയ രോഗിയുമായി പോയ സർവ്വതോ ഭദ്രം ആംബുലൻസിനെ സ്വകാര്യ ബസ്സുകൾ വഴിമുടക്കിയത് മനപ്പൂർവ്വം ആംബുലൻസിന് വിലങ്ങുതടിയായി മാർഗതടസ്സം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.

ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസുകളാണ് മാർഗ തടസം ഉണ്ടാക്കിയത്. ഒരു വരിയിൽ ബ്ലോക്കിൽപ്പെട്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ആംബുലൻസ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ഇത് ആംബുലൻസ് ഡ്രൈവറാണ് മൊബൈൽ ക്യാമറയിൽ പകർത്തിയത്. ബസുകൾ ചേർന്ന് റോങ് സൈഡിൽ കയറി വന്ന് ആംബുലൻസിന്റെ വഴി തടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *