Banner Ads

ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ; അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്നുമതി,ഹൈക്കോടതി

കൊച്ചി: ഇനി മുതൽ ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്നുമതി,ഹൈക്കോടതി. ട്രാൻസ് ദമ്പതികളായ കോഴിക്കോട് സ്വദേശികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ഉത്തരവ്. ട്രാൻസ് ദമ്പതികളുടെ മക്കൾക്കുള്ള അപേക്ഷയിൽ അച്ഛൻ, അമ്മ കോളങ്ങൾ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.2023 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്.

ഇതോടെ രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി ഇവർ മാറി. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരി​ഗണിച്ച കോടതി അച്ഛൻ, അമ്മ എന്നതിനു പകരം രക്ഷിതാക്കൾ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശം നൽകിയത്. കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.