
മലപ്പുറം: അവധി ദിനങ്ങളെ മറയാക്കി അനധികൃതമായി ഖനനം നടത്തിയ 12 വാഹനങ്ങൾ റവന്യൂ വകുപ്പ് പിടികൂടി . മലപ്പുറം മേല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും ഏറനാട് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അരീക്കോട്, എളങ്കൂർ, കാവനൂർ, മലപ്പുറം, പൂക്കോട്ടൂർ, പുല്‍പറ്റ, മഞ്ചേരി തുടങ്ങിയ വില്ലേജ് പരിധിയില്‍ നിന്നാണ് മറ്റുവാഹനങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. അവധി ദിനങ്ങൾ മറയാക്കി അനധികൃത ഖനനം നടക്കുകയായിരുന്നു.