Banner Ads

അനധികൃത മദ്യക്കേസ്: റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; ജയിൽ വാസം തുടരും

സുൽത്താൻ ബത്തേരി : വീട്ടിൽ നിന്ന് അളവിൽ കൂടുതൽ അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.

അതേസമയം ചോദ്യം ചെയ്യുന്നതിനായി ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് ഇന്ന് ബത്തേരി കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ആന്റോ അഗസ്റ്റിൻ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 67 ലിറ്ററോളം മദ്യമാണ് പിടിച്ചെടുത്തത്.

ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. അനുവദിനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനും വ്യാജമദ്യം കൈവശം വെച്ചതിനും അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്.