Banner Ads

ഒരു കാൽ പിന്നോട്ട് വെച്ചാൽ വീഴും, അടുത്ത തവണയെങ്കിലും ഇത് മാറ്റണം; വേദിയിലെ അസൗകര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിണറായി

കണ്ണൂർ : പൊതുവേദിയിൽ തനിക്ക് ഒരുക്കിയ പോഡിയത്തിന്റെ സൗകര്യക്കുറവിൽ ലളിതവും എന്നാൽ കൃത്യവുമായ ഭാഷയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വെച്ച് നടന്ന മൊയ്യാരത്ത് ശങ്കരൻ അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കവെയാണ് വേദിയുടെ സംഘാടകർക്ക് അദ്ദേഹം പരസ്യമായി നിർദേശം നൽകിയത്.

പ്രസംഗിക്കാനായി പോഡിയത്തിന് മുന്നിലെത്തിയപ്പോൾ ആവശ്യത്തിന് സ്ഥലമില്ലാതിരുന്നതാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചത്. പ്രസംഗത്തിനിടെ വേദിയിലെ അസൗകര്യത്തെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞു. പോഡിയത്തിൽ നിൽക്കാൻ കഴിയുന്നില്ല… ഒരു കാൽ പിന്നോട്ട് വെച്ചാൽ വീഴും… അടുത്ത പരിപാടിയിലെങ്കിലും ഇത് മാറ്റിയാൽ നന്നാകും – പിണറായി വിജയൻ.