Banner Ads

ക്ഷേത്ര പരിപാടിക്കിടെ ആന ഇടഞ്ഞാൽ ; ഉടമസ്ഥനും പാപ്പാന്മാർക്കുമായിരിക്കും ഇനി ഉത്തരവാദി, ഹൈക്കോടതി

കൊച്ചി: ക്ഷേത്ര പരിപാടിക്കിടെ ആന ഇടഞ്ഞാൽ ഉടമസ്ഥനും പാപ്പാന്മാറം തുങ്ങും, ആന ഇടഞ്ഞ് ആക്രമണം ഉണ്ടായാൽ ഇവർക്ക് രണ്ടു പേർക്കുമാണ് ഉത്തരവാദിത്വമെന്ന് ഹൈക്കോടതി വ്യക്തമാക്കിഇരുവരും സ്വമേധയാൽ കുറ്റം ഏറ്റെടുക്കാൻ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ക്ഷേത്രത്തിലെ ഘോഷയാത്രയിൽ ബാസ്റ്റിൻ വിനയശങ്കർ’ എന്ന ആനയുടെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിൻസെന്റിന്റെ കുടുംബാംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 10,93,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2008 ഏപ്രിൽ 24ന് കുറ്റിക്കാട്ട് ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് അപകടം. വിൻസന്റ് ആനയുടെ പുറത്ത് കയറി സഞ്ചരിക്കവേ മൂലവട്ടം റെയിൽവേ ക്രോസിങ്ങിലെത്തിയപ്പോൾ ആന പെട്ടെന്ന് അക്രമകാരിയാകുകയായിരുന്നു.

പിന്നാലെ പാപ്പാന്മാർ ആനയെ നിയന്ത്രിക്കാതെ രക്ഷപ്പെട്ടോടുകയായിരുന്നു.ആനയുടെ ആക്രമണത്തിൽ നട്ടെല്ലിനും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റ വിൻസെന്റ് മാസങ്ങളോളം ആശുപത്രിയിലായിരുന്നു. 2009 ജൂലൈയിൽ മരിക്കുകയും ചെയ്തു. സംഭവത്തിൽ ആനയുടെ ഉടമ, പാപ്പാൻമാർ. ക്ഷേത്ര മാനേജ്മെന്റ് എന്നിവരെ പ്രതികളാക്കി വിൻസെന്റിന്റെ കുടുംബം 33,72,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു.