Banner Ads

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്റ്റംബർ ഒന്നു മുതൽ നവംബർ 30 വരെ പൊതുജനങ്ങൾക്കായി തുറക്കും

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ കാണാൻ പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകി. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയാണ് സന്ദർശനത്തിന് അനുമതിയുള്ളത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. കൃഷ്ണൻകുട്ടിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.

സന്ദർശകർക്കായി ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട് ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനമില്ല.ശക്തമായ മഴ മുന്നറിയിപ്പ്, വെള്ളം തുറന്നുവിടൽ, ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ എന്നിവയുള്ള ദിവസങ്ങളിലും സന്ദർശനം അനുവദിക്കില്ല.സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സേവനം ലഭ്യമാക്കും.ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് സന്ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്