Banner Ads

ഞാന്‍ വിമാനത്തില്‍ നിന്ന് ചാടിയതല്ല, ; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശ്വാസ് കുമാർ

അഹമ്മദാബാദ് :ഞാന്‍ വിമാനത്തില്‍ നിന്ന് ചാടിയതല്ല, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശ്വാസ് കുമാർ. രാജ്യം നടുങ്ങിയ വിമാനാപകടത്തിൽ നിന്ന് അദ്‌ഭുതകരമായ രക്ഷപ്പെടലായിരുന്നു വിശ്വാസ് കുമാർ എന്ന 38കാരന്റേത്.വൻദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആശ്വാസ വാർത്തയെത്തിയത് തലനാരിഴയ്ക്കായിരുന്നു വിശ്വാസ് കുമാറിന്റെ രക്ഷപ്പെടൽ.

വിമാന ദുരന്തത്തില്‍ പരിക്കേറ്റ് സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സദര്ശനം നടത്തി.വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാറിനെയും അദ്ദേഹം കണ്ടു. ഞാന്‍ വിമാനത്തില്‍ നിന്ന് ചാടിയതല്ല, സീറ്റിനൊപ്പം വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു വിശ്വാസ് പറഞ്ഞു.

തകര്‍ന്ന വിമാനം ബോയിംഗിന്റെ 787 ഡ്രീംലൈനര്‍ ആണെന്ന് പറയപ്പെടുന്നു, അതിന് 11 വര്‍ഷം പഴക്കമുണ്ട്. ഈ വിമാനാപകടത്തില്‍ എല്ലാവരും മരിച്ചു.അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തിന്റെ അതിര്‍ത്തി കടക്കാന്‍ പോലും കഴിയാതെ അപകടത്തില്‍പ്പെടുകയായിരുന്നു.