Banner Ads

ആദ്യം വിശ്വസിക്കാനായില്ല; 25 കോടിയുടെ ഓണം ബംപർ കോടീശ്വരനായി ആലപ്പുഴ സ്വദേശി ശരത്

ആലപ്പുഴ : ഇത്തവണത്തെ തിരുവോണം ബംപർ (25 കോടി രൂപ) ഒന്നാം സമ്മാനം നേടിയത് തികച്ചും അപ്രതീക്ഷിത ഭാഗ്യമാണെന്ന് തുറവൂർ സ്വദേശി ശരത് എസ്. നായർ. ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ ഓണം ബംപർ എടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനവിവരം അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും ശരത് പ്രതികരിച്ചു.

നിപ്പോൺ പെയിൻ്റ്‌സ് ജീവനക്കാരനായ ശരത്തിനെ തേടിയെത്തിയത് TH 577825 എന്ന നമ്പറിലൂടെയുള്ള 25 കോടിയുടെ മഹാഭാഗ്യമാണ്. ശരത് ടിക്കറ്റ് വാങ്ങിയത് നെട്ടൂരിലെ ലോട്ടറി ഏജൻ്റായ ലതീഷിൽ നിന്നാണ്. ഏജൻ്റായ ലതീഷ് തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിൻ്റെ വൈറ്റില ശാഖയിൽ നിന്നാണ് ഈ ടിക്കറ്റുകൾ എടുത്തത്.