Banner Ads

ഞാൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മ; അഭിരാമിയുടെ മരണം, നീതി തേടി അമ്മ സുപ്രീം കോടതിയിൽ

ദില്ലി : പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ (12) അമ്മ രജനി സുപ്രീം കോടതിയിൽ. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച കേസിൽ കക്ഷി ചേരാനാണ് രജനി അപേക്ഷ നൽകിയത്. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു. തെരുവുനായ ആക്രമണത്തെത്തുടർന്ന് പേവിഷബാധയേറ്റ് മരിച്ച ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടു.

പേവിഷബാധ പ്രതിരോധത്തിനും നിരീക്ഷണത്തിനുമായി ജില്ലാതലത്തിൽ സമിതികൾ രൂപീകരിക്കണം. എല്ലാ പ്രദേശങ്ങളിലും റാബീസ് വാക്സിൻ്റെ ലഭ്യത ഉറപ്പാക്കണം.2022 ലാണ് പത്തനംതിട്ട പെരിനാട്ടിൽ വെച്ച് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ അഭിരാമി മരണപ്പെട്ടത്. അഭിരാമിയുടെ അമ്മ രജനിക്ക് വേണ്ടി അഭിഭാഷകൻ വികെ ബിജു ആണ് സുപ്രീം കോടതിയിൽ കക്ഷി ചേരാനുള്ള അപേക്ഷ നൽകിയത്.