Banner Ads

കൊല്ലത്ത് കിടപ്പറ ദൃശ്യങ്ങൾ പകർത്തി വിറ്റ സംഭവത്തിൽ; ഭർത്താവ് പിടിയിൽ

കൊല്ലം: കിടപ്പുമുറിയിൽ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിലും വിദേശത്തുമുള്ള വസതികളിൽ വെച്ച് ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് എതിർത്തപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വിവാദപരമായ കൊല്ലം ദമ്പതി കൈമാറ്റ കേസ് പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.നാല് വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ലൈംഗിക വൈകൃതങ്ങൾ കാട്ടിയെന്നും അമ്മയുടെയും മറ്റ് സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ മാനസിക ആഘാതത്തിലായ നാല് വയസ്സുകാരിക്ക് പൊലീസ് കൗൺസിലിംഗ് നൽകും. ഇതിനിടെ, അറസ്റ്റിലായ ഭർത്താവിനെതിരെ യുവതി കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തു.