തൃശ്ശൂർ: ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡില്‍ ഒളിപ്പിച്ചെത്തിയ 2600 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടുപേര്‍ അറസ്റ്റിലായി. ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡുമായെത്തിയ പിക്കപ്പ് ലോറി ദേശീയപാതയുടെ അരികിലൊതുക്കുകയും മറ്റൊരു കാര്‍ അടുത്തുവന്നു നിര്‍ത്തുകയും ചെയ്തതോടെ എക്സൈസ് സംഘം വാഹനം ബ്ലോക്ക് ചെയ്തു. പരിശോധനയിൽ എഴുപത്തിയൊമ്പത് കന്നാസുകളിലായി സൂക്ഷിച്ച 2600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. വ്യാജ വിദേശ മദ്യ നിര്‍മാണത്തിനാണ് സ്പിരിറ്റെത്തിച്ചതെന്നാണ് നിഗമനം. രക്ഷപെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ജിതിനായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.