Banner Ads

ഈരാറ്റുപേട്ട-വാഗമൺ റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണു ഗതാഗതം തടസ്സപ്പെട്ടു

ഇടുക്കി : ഇടുക്കി ജില്ലയിൽ കനത്ത മഴ.  ഈരാറ്റുപേട്ട-വാഗമൺ റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണു. വെളത്തുശേരിക്ക് സമീപമാണ് സംഭവം നടന്നത്, ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഈ സമയത്ത് വാഹനങ്ങളോ, കാല്‍നട യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

പാറ റോഡിലേക്ക് വീണതിനെ തുടർന്ന് ഒരു മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായിട്ട് ഈ ഭാഗത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്.  മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി കൂടാതെ പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അപകട മേഖലകളില്‍ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *