അമ്ബലപ്പുഴ: ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ മെഷീനിൽ വീട്ടമ്മയുടെ കൈ കുടുങ്ങി. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ചപ്പാത്തി നിർമ്മാണത്തിനിടെ പുന്നപ്ര ചന്ദ്ര ഭവനം സതിയമ്മയുടെ (57) വലതു കൈ കൂടുങ്ങി സാരമായി പരിക്കേൽക്കുകയായിരുന്നു.
അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്ബി വളപ്പിൽ അയ്യൽ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഫുഡ് പ്രോഡക്ട് എന്ന ചപ്പാത്തി നിർമ്മാണ കമ്ബനിയിലാണ് സംഭവം നടന്നത്.
തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരമണിക്കൂർ കൊണ്ട് ഹൈഡ്രോളിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തിയും അറുത്തുമാറ്റിയുമാണ് കൈപുറത്തെടുത്തത്. സതിയമ്മയെ അമ്ബലപ്പുഴ പോലീസിന്റെ സഹായത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു