
തിരുവനന്തപുരം:എ.സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണം വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹൻ്റെ വീടിനാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധിച്ച വീട്ടുകാർ വീടിനു തീപിടിച്ചതറിഞ്ഞ് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലുണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളെല്ലാം അഗ്നിക്കിരയായി.തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫീസർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.