Banner Ads

അതിരമ്പുഴയിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, കട്ടിലും മെത്തയും പൂർണ്ണമായി കത്തിനശിച്ചു

കോട്ടയം : അതിരമ്പുഴ ആനമലയിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ആനമല സ്വദേശി രാജീവ് മാത്യുവിന്റെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. ഉപയോഗത്തിന് ശേഷം ഓഫാക്കാൻ മറന്ന ഇലക്ട്രിക് തേപ്പുപെട്ടിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് കട്ടിലുകൾ, മെത്തകൾ, വസ്ത്രങ്ങൾ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ വീട്ടുകാർ വീടുപൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു. കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

തേപ്പുപെട്ടി ഉപയോഗിച്ചുടൻ തന്നെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് ഊരി മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക. കേബിളുകൾ പൊട്ടിയതോ, വയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതോ ആയ തേപ്പുപെട്ടികൾ ഉപയോഗിക്കരുത്. കട്ടിലിലോ, ബെഡ്ഷീറ്റിന് മുകളിലോ വെച്ച് തുണികൾ ഇസ്തിരി ഇടരുത്. ഇത് തീപിടുത്ത സാധ്യത വർദ്ധിപ്പിക്കും.