
പാലക്കാട്:പട്ടാമ്പിയിൽ വീട് കയറി പിതാവിനേയും 9 വയസുകാരൻ മകനെയും മർധിച്ചതായി പരാതി. കൊപ്പത്ത് പാറമേൽ ഷാഹിദിനാണ് മർദനമേറ്റത്. വീട്ടിലുണ്ടായിരുന്ന 9 വയസുകാരനെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ 4 പേരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്.
പട്ടാമ്പി കല്പക സ്വദേശി കൊപ്പത്ത് പാറമ്മൽ വീട്ടിൽ ഷാഹിദിനു നേടിയാണ് അക്രമം ഉണ്ടായത്. പടിഞ്ഞാറങ്ങാടി സ്വദേശികളായ ഷാജഹാൻ, നിഷാദ് എന്നിവർ മർദ്ദിച്ചതായാണ് പരാതി. രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ഷാഹിദിന് വലിയ ചുറ്റികകൊണ്ട് അടിച്ചതായാണ് പരാതി. അക്രമത്തിൽ ഷാഹിദിന്റെ തലയ്ക്കും പുറത്തുമാണ് മർദ്ദനമേറ്റത്.
തലയിൽ അഞ്ച് സ്റ്റിച്ചുണ്ട്. ഇതോടൊപ്പം തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഷാഹിദിന്റെ 9 വയസ്സുകാരനായ മകനുനേരയും കയ്യേറ്റം നടന്നു. കുട്ടിയുടെ കഴുത്തിൽ പിടിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പറയുന്നത്. വീട്ടിലുള്ള സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഉടനെ ഷാഹിദും മകനും പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇവരുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും ഷാജഹാനെയും നിഷാദിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നുവർഷം മുൻപ് പ്രതികൾ മറ്റൊരാളെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഷാഹിദ് ഇവരെ തടഞ്ഞതിന്റെ വൈരാഗ്യമാണ് ഇപ്പോഴുള്ള മർദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന വിവരം.