
മണ്ണാർക്കാട്: ഹോട്ടലിൽ നിന്നും നിരോധിത ലഹരി വസ്തുക്കളുമായി യുവതിയും യുവാക്കളും അറസ്റ്റിൽ. രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള ബി.എം.പാരസൈസ് ഹോട്ടലിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്.
ഇവരെ നിന്നും 3.87 ഗ്രാം മെത്തഫിറ്റമിനും,83.5 ഗ്രാം കഞ്ചാവും കണ്ടെത്തി. ത്രാസും സിപ്ലോക് കവറുകളും പിടികൂടി. മണലടി സ്വദേശി അപ്പക്കാടൻ വീട്ടിൽ മുനീർ (32), തിരൂർക്കാട് സ്വദേശി പൊങ്കായത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (30), കോഴിക്കോട് സ്വദേശിനി മർജീന (37) എന്നിവരാണ് പിടിയിലായത്.