
കോഴിക്കോട് : ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ താഴെവരൂണ്ട സജിത് – ജിസ്ന ദമ്പതികളുടെ മകൻ കാർത്തിക് (12) ആണ് മരിച്ചത്. തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാർത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരികയായിരുന്നു. കുറുവങ്ങാട് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് കാർത്തിക്. ദ്രുപത് ഏക സഹോദരനാണ്.