
മലപ്പുറം : മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കരിക്കാട് പടിഞ്ഞാറെകൊല്ലേരി ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 11ഓടെ കരിക്കാട് ക്ഷേത്രക്കുളത്തിലായിരുന്നു അപകടം നടന്നത്.
കുളത്തിൽ ഇറങ്ങിയ ശ്രീഹരി പെട്ടെന്ന് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴ പെയ്ത് കുളത്തിൽ വെള്ളം നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഫയർഫോഴ്സ് എത്തിയാണ് ശ്രീഹരിയെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.