Banner Ads

ഹിജാബ് വിവാദം കെട്ടടങ്ങുന്നില്ല: ‘സമ്മതപത്രം നൽകിയാൽ മാത്രം പ്രവേശനം’; വിദ്യാർത്ഥിനി ഇന്നും പള്ളുരുത്തി സ്കൂളിൽ എത്തിയില്ല.

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെ. ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന ഉറച്ച നിലപാടിലാണ് മാനേജ്‌മെൻ്റ്.

നേരത്തെ വിദ്യാഭ്യാസ മന്ത്രി സ്കൂൾ മാനേജ്‌മെൻ്റിനെ വിമർശിച്ചതിനെ തുടർന്ന് പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദമാണ് ഇപ്പോൾ വീണ്ടും തലപൊക്കിയിരിക്കുന്നത്.ഹിജാബ് ധരിക്കാതെ സ്കൂളിൽ വരണമെന്ന മാനേജ്‌മെൻ്റിൻ്റെ നിബന്ധന നേരത്തെ നടന്ന ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അനസ് അംഗീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സമ്മതപത്രം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അനസ് പ്രതികരിക്കുന്നത്.

മാനേജ്‌മെൻ്റ് നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതോടെ അനിശ്ചിതത്വം തുടരുകയാണ്.ഇന്നലെയും കുട്ടി സ്കൂളിൽ എത്തിയില്ല. പനിയാണ് കാരണമെന്നാണ് പിതാവിൻ്റെ വിശദീകരണം.മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി സ്കൂൾ പിടിഎ പ്രസിഡൻ്റ് ജോഷി കൈതവളപ്പിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ അന്വേഷിച്ചെന്ന് പറയുന്ന ഡിഇഒയുടെ ഫോൺ റെക്കോർഡും പിടിഎ പ്രസിഡൻ്റ് പുറത്തുവിട്ടു.വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂൾ കഴിഞ്ഞ ദിവസം തുറന്നെങ്കിലും ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ പൊലീസ് സംരക്ഷണം തുടരുകയാണ്.