
തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ടൂറിസം-ലോട്ടറി വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. കഴിഞ്ഞ വർഷം വരെ 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ 30 കോടി രൂപയായി ഉയർത്തിയത്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തുടനീളം തിരുവോണം ബംപർ ടിക്കറ്റുകളുടെ വിൽപന ആരംഭിക്കും. സെപ്റ്റംബർ 26നാണ് നറുക്കെടുപ്പ് നടക്കുക. രണ്ടാംസമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് പേർക്കും ലഭിക്കും. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില.