കൊച്ചി:സുപ്രധാന തീരുമാനവുമായി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്‍ക്കുവാനുള്ള തീരുമാനമാണ് നിലവിൽ കൈക്കൊണ്ടിരിക്കുന്നത്. നിര്‍ണായകമായ തീരുമാനം റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലായിരുന്നു.റാഗിങ് നിരോധന നിയമം അനുസരിച്ച് സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും അതുപോലെ സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നുള്ള നിർദേശമാണ് പ്രത്യേക ബെഞ്ച് മുന്നോട്ടുവെച്ചത്.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി ആവശ്യപ്പെട്ടു.
മാത്രമല്ല ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങളെല്ലാം രേഖാമൂലം ഉറപ്പ് വരുത്തണം.ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ അതിനാവശ്യമായി എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.കോടതി വ്യക്തമാക്കി മറ്റൊരു കാര്യം ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കേണ്ടതെന്നാണ്.കൂടാതെ ഹൈക്കോടതി നിര്‍ദേശം നൽകിയത് യുജിസിയെ കക്ഷി ചേര്‍ക്കാനാണ്. കക്ഷികള്‍ക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇന്നലെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബെഞ്ച് റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള നിര്‍ദേശം നൽകിയത്.സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.ഇതിനെ അടിസ്ഥാനമാക്കിയിട്ടാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. രമേശ് ചെന്നിത്തലയും സിദ്ധാർത്ഥന്‍റെ അമ്മയും കേസിൽ കക്ഷി ചേരാൻ നടപടികൾ നിലവിൽ തുടങ്ങിയിട്ടുണ്ട്. കൂടാതെ റാഗിങ് നിയമങ്ങളിൽ മാറ്റം വരുത്തണോയെന്നതിൽ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.