Banner Ads

സണ്ണി എം കപിക്കാടിന്റെ ശബരിമല പരാമർശം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം

സണ്ണി എം കപിക്കാടിന്റെ വിവാദ പരാമർശങ്ങൾ ശബരിമലയിലെ ദേവപ്രതിഷ്ഠയ്ക്കും സങ്കൽപ്പങ്ങൾക്കും എതിരാണെന്നും ദശലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തി.

വിവാദ പരാമർശങ്ങൾ അടങ്ങിയ ദൃശ്യങ്ങളും ഉള്ളടക്കങ്ങളും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കോടതി നിർദ്ദേശം നൽകി.

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പന്തളം കൊട്ടാരവും ശബരിമല കർമസമിതിയും രംഗത്തു വന്നിരുന്നു.

മലപ്പുറത്ത് സണ്ണി എം കപിക്കാടിനെതിരെ കേസുമെടുത്തിട്ടുണ്ട്. പ്രസംഗത്തിൽ ഉപയോഗിച്ച ചില വാക്കുകളിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഹർജിയിൽ കോടതി ഒക്ടോബർ 6-ന് വീണ്ടും വാദം കേൾക്കും.

 

സിന്ധു രാജീവ്