Banner Ads

കനത്ത മഴയിൽ പട്ടാമ്പി കരിങ്ങനാട് ; വൻ മരം കടപുഴകി വീണു

പട്ടാമ്പി: കനത്ത മഴയിൽ പട്ടാമ്പി കരിങ്ങനാട് വൻ മരം കടപുഴകി വീണു. ഇതോടെ പട്ടാമ്പി പുലാമന്തോൾ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ അപകട സമയത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മരം വീണതോടെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു