Banner Ads

കനത്ത മഴ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ; രാത്രികാലയാത്രാ നിരോധിച്ചു

കോട്ടയം: വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ ജില്ലാ കളക്ടർ നിരോധിച്ചു.

ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ എട്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്ബുകൾ തുറന്നു. 26 കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 38 പുരുഷന്മാരും 31 സ്ത്രീകളും ഏഴു കുട്ടികളുമടക്കം 76 പേരാണ് ക്യാമ്ബുകളിലുള്ളത്. കോട്ടയം താലൂക്കിലെ പെരുമ്ബായിക്കാട് വില്ലേജിൽ മൂന്നിടത്തും വേളൂർ അയർക്കുന്നം.

തിരുവാർപ്പ് വില്ലേജുകളിൽ ഓരോ സ്ഥലത്തും ക്യാമ്ബുകൾ തുറന്നിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, പുലിയന്നൂർ വില്ലേജുകളിലും ഓരോ ക്യാമ്ബുകൾ തുറന്നു.മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.