Banner Ads

ഉഷ്ണതരംഗ ഭീഷണി: അങ്കണവാടി പ്രീ-സ്‌കൂളുകൾക്ക് ഒരാഴ്ച അവധി; പോഷകാഹാരം വീട്ടിലെത്തും

കൊച്ചി : ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും അന്തരീക്ഷ താപനിലയും ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പ്രീ-സ്‌കൂൾ പ്രവർത്തനങ്ങൾ മാത്രമാണ് നിർത്തിവയ്ക്കുന്നത്. മറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ നടക്കും. കുട്ടികൾക്ക് നൽകി വരുന്ന സപ്ലിമെന്ററി ന്യൂട്രീഷ്യൻ അങ്കണവാടി ജീവനക്കാർ വീടുകളിൽ എത്തിക്കും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും കർശനമായ ജാഗ്രതാ നിർദേശങ്ങളെത്തുടർന്നാണ് വനിത ശിശുവികസന വകുപ്പിന്റെ നടപടി. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കുട്ടികളെ പുറത്തിറക്കാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യവിദഗ്ധർ നിർദേശിച്ചു.