Banner Ads

ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു ; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

ബംഗളൂരു:ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയുടെ തലയിലും മുഖത്തും മദ്യപാനിയായ ഭർത്താവ് ടോയ‌ലറ്റ് ക്ലീനർ ആസിഡ് ഒഴിച്ചു.മേയ് 19ന് ബംഗളൂരുവിലാണ് സംഭവം.ഗുരുതരമായി പോള്ളലേറ്റ 44 കാരി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മദ്യം വാങ്ങിക്കാൻ കാശ് നൽകാത്തതിന്റെ വൈരാഗ്യത്തിനാണ് ഭർത്താവ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് എടുത്തതായും പോലീസ് അറിയിച്ചു.