Banner Ads

സർക്കാർ ജോലിക്കായി വിമുക്തഭടന്മാർക്കും ആശ്രിതർക്കും അവസരം; സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷ സമർപ്പിക്കാം. www.excom.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ 10 അപേക്ഷ സമർപ്പിക്കാവുന്നതാണ്.

1971 ജനുവരി ഒന്നിന് മുൻപ് ജനിച്ചവരും പ്രൊവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചിട്ടുള്ള കെക്സ്കോൺ ജീവനക്കാരും അപേക്ഷിക്കേണ്ടതില്ല. കെക്സോൺ, ടി സി -25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി ഒ തിരുവനന്തപുരം -695014. എന്ന വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 23207715 എന്ന നമ്പറിൽ ബന്ധപ്പെടുക.