Banner Ads

കേരളത്തിൽ സ്വർണവില ഉയരുന്നു; ഉത്സവ സീസണിൽ സാധാരണക്കാർക്ക് തിരിച്ചടി

കൊച്ചി : കേരളത്തിൽ സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. രണ്ട് ദിവസത്തെ നേരിയ ഇടിവിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. ആഗോള വിപണിയിലെ വില വർദ്ധനവാണ് ഇതിന് കാരണം. ആരോഗ്യകരമായ സ്പോട്ട് ഡിമാൻഡും ഡോളറിന്റെ ബലഹീനതയുമാണ് വില ഉയരാൻ പ്രധാന കാരണം.

അതേസമയം രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില അടിക്കടി ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മാത്രമല്ല വിവാഹ സീസണും ആണ്. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറിയിരിക്കുന്ന സമയമാണ് ഇപ്പോൾ.

ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലത്തെ വിലയായിരുന്ന 10190 രൂപ ഇന്ന് 10205 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ വർദ്ധിച്ച് 81520 രൂപയിൽ നിന്ന് 81640 രൂപയായി.സെപ്റ്റംബർ 9നാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില ആദ്യമായി 80000 രൂപ കടന്നത്. അതിനുശേഷം വില ക്രമാതീതമായി ഉയരുകയും സെപ്റ്റംബർ 16ന് 82080 രൂപയിലെത്തി എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.

വിവാഹ സീസണും ഉത്സവകാലവും കാരണം സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വില വർദ്ധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ആഭരണങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി, ഹാൾമാർക്കിംഗ് നിരക്ക് എന്നിവ കൂടാതെ പണിക്കൂലിയും നൽകേണ്ടി വരും. ഡിസൈനനുസരിച്ച് പണിക്കൂലി കൂടും. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ ആഭരണത്തിന് ഏകദേശം 86000-87000 രൂപയെങ്കിലും വരും.