
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 360 രൂപ കുറഞ്ഞ് 91720 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11465 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 9330 രൂപയായും പവന് 74640 രൂപയായും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില നഷ്ടത്തിലാണ് തുടരുന്നത്.
ഔൺസിന് 150 ഡോളറിന്റെ ഇടിവോടെ 3524.8 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പവന് 15000 രൂപയിലധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 23നാണ് പവൻ വില ഒരു ലക്ഷം കടന്നത്.