
തിരുവല്ല : ശബരിമല സ്വർണ്ണ വിവാദത്തിന് പിന്നാലെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും സ്വർണ്ണപ്പറകൾ കടത്താനുള്ള നീക്കം വിവാദത്തിൽ. ഇടിമിന്നൽ ഏറ്റ് തകർന്ന കൊടിമരത്തിന്റെ സ്വർണ്ണപ്പറകളുടെ കേടുപാടുകൾ തീർക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ കമ്പനിയുടെ പ്രതിനിധികളെ സ്ട്രോങ്ങ് റൂമിൽ കയറ്റിയ സംഭവമാണ് വിവാദമായിരിക്കുന്നത്.
ഭക്തജനങ്ങൾ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയതോടെ സ്വർണപ്രകടകൾ നടത്താനുള്ള നീക്കത്തിൽ നിന്നും തലയോലി ദേവസ്വം ബോർഡ്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശാൻ ദേവസ്വം ബോർഡ് ഏൽപ്പിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ സഹോദര സ്ഥാപനം ആയ മന്ത്ര ഗോൾഡിനെയാണ് സ്വർണ്ണപ്പറകൾ സ്വർണ്ണം പൂച്ചുന്നതിനായി ദേവസ്വം ബോർഡ് നിയോഗിച്ചത്. എന്നാൽ ഭക്തരിൽ ഒരു വിഭാഗത്തിൽ നിന്നും ഉയർന്ന എതിർപ്പിനെ തുടർന്ന് ഈ പദ്ധതി ബോർഡ് നടപ്പിലാക്കിയില്ല.
ഈ കമ്പനിയുടെ പ്രതിനിധികളാണ് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് തിരുവാഭരണ കമ്മീഷണർ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ, അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ഇൻ ചാർജ് എന്നിവർക്കൊപ്പം ചെന്നൈയിലെ സ്വകാര്യ കമ്പനിയുടെ പ്രതിനിധികളെ സ്ട്രോങ്ങ് റൂമിൽ പ്രവേശിപ്പിച്ചത്. ദേവസ്വം ബോർഡിൻറെ നിയമപ്രകാരം ഭരണസമിതി അംഗങ്ങൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് കയറാൻ അനുമതി ഉള്ളത്. തിരുവല്ല സബ് ഗ്രൂപ്പിലെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിലെ കോടികൾ വിലമതിക്കുന്ന സ്വർണ ആഭരണങ്ങളും മറ്റ് ഉരുപ്പടികളും ആണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
2021ൽ ഇടിമിന്നൽ ഏറ്റതിനെ തുടർന്നാണ് സ്വർണ്ണ കൊടിമരം നിലം പതിച്ചത്. മദ്ര ഗോൾഡിന്റെ പ്രതിനിധികൾ സ്ട്രോങ്ങ് റൂമിൽ കയറി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ശ്രീകുമാർ വി കോങ്ങരേട്ട് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭക്തജന സമിതിയുടെ നേതൃത്വത്തിൽ മാസ് പെറ്റീഷൻ തയ്യാറാക്കി മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ട്.