Banner Ads

സ്വർണപ്പാളി വിവാദം; ഒരന്വേഷണം വേണം വിട്ടുവീഴ്ചയില്ല; സമര മുന്നറിയിപ്പുമായി കെ. മുരളീധരൻ

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യമെങ്കിൽ സമരത്തിന്റെ പാതയിലേക്ക് നീങ്ങുമെന്നും ഒരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“കപട ഭക്തന്മാരുടെ കയ്യിൽ ദേവസ്വം ബോർഡ് ഉള്ളതിന്റെ ദുരന്തമാണ് അയ്യപ്പൻ അനുഭവിക്കുന്നത്” എന്ന് മുരളീധരൻ പറഞ്ഞു. അയ്യപ്പ സംഗമം സ്പോൺസർ ചെയ്തത് ആരാണ്? കീഴ്ശാന്തിക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ സ്പോൺസറായി മാറി? “ദൈവത്തിന്റെ നാല് കിലോ കട്ട് കീശയിലാക്കി. എന്നിട്ട് ഗൂഢാലോചന ഉന്നയിക്കുന്നു,” മുരളീധരൻ വിമർശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനകളെ മുരളീധരൻ പരിഹസിച്ചു. “തോൽക്കുന്നത് വരെ സ്വപ്നം കാണാനുള്ള അവകാശം എം.വി. ഗോവിന്ദനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം എട്ട് നിലയിൽ പൊട്ടുമെന്നും” അദ്ദേഹം പറഞ്ഞു.