
കൊപ്പം: പ്രഭാപുരത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പ്രഭാപുരം കറുവത്ത് പടിയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയാണ് കൂറ്റൻ പെരുമ്പാമ്പ് റോഡ് മുറിച്ചു കിടക്കുന്നത് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുന്നത് തുടർന്ന് പാമ്പ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പൊയി.
അപകടം തിരിച്ചറിഞ്ഞ വഴിയാത്രക്കാരൻ നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ കൈപ്പുറം അബ്ബാസിനെ വിവരമറിയിക്കുകയായിരുന്നു അബ്ബാസത്തി പാമ്പിനെ പിടികൂടി. ഏറെ നേരത്തെ സമയത്തിനു ശേഷമാണ് പാമ്പിനെ അബ്ബാസ് വലയിലാക്കിയത്.