
കോട്ടയം : കോട്ടയം ഓണംതുരുത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളെ ലക്ഷ്യമിട്ട് മോഷണ പരമ്പര. വയറിംഗ് ജോലികൾ പുരോഗമിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകളാണ് സംഘം കവരുന്നത്. ഒരു മാസത്തിനിടെ പ്രദേശത്തെ ഏഴ് വീടുകളിലാണ് സമാനമായ രീതിയിൽ മോഷണം നടന്നത്.
രാത്രി സമയങ്ങളിൽ വീടുകൾ കുത്തിപ്പൊളിച്ച് അകത്തുകടക്കുന്ന മോഷണസംഘം വയറുകൾ മുറിച്ചെടുത്ത് കടന്നുകളയുകയാണ് ചെയ്യുന്നത്. ഏഴ് വീടുകളിലും ഒരേ രീതിയിൽ തന്നെയാണ് മോഷണം നടന്നിരിക്കുന്നത്. മോഷണങ്ങൾക്ക് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.