Banner Ads

ഗവിയിൽ കാട്ടാന ആക്രമണം രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ തകർത്തു

ഗവിയിൽ കാട്ടാന ആക്രമണം രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ തകർത്തുചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കെ.എഫ്.ഡി.സി. ലയത്തില്‍ താമസിക്കുന്ന രാമനെന്ന സ്വദേശാവസി കാലിലെ മുറിവില്‍ വേദന കൂടി, അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ റോഡിലേക്ക് മൂന്ന് കാട്ടാനകള്‍ ഇറങ്ങിവരികയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ചില്ലും ബോണറ്റും കാട്ടാനക്കൂട്ടം തകര്‍ത്തു. കാറിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയുള്ള നാലുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.വഴിയരികില്‍ കാട് വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ആന ഇറങ്ങിവന്നത് കണ്ടില്ല.ഭയന്ന് വടിയിൽ ഉണ്ടായിരുന്ന യാത്രക്കാർ ഒച്ച വെച്ചതോടെ ആനകൾ കാട്ടിലേക്ക് തിരികെ പോകുകയായിരുന്നു.

പെട്ടെന്ന് വണ്ടിനിര്‍ത്തിയെങ്കിലും ഒരാന പാഞ്ഞുവന്ന് തുമ്ബിക്കൈകൊണ്ട് കാറില്‍ അടിച്ചു. തുടര്‍ന്നാണ് രാമറിനെ ആശുപത്രിയില്‍കൊണ്ടുപോയത്.ഗവിയില്‍ വഴിയരികില്‍ കാടുവളര്‍ന്നുനില്‍ക്കുന്നത് വലിയ അപകടഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടില്‍നിന്ന് മൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് കാണാന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *