
കോഴിക്കോട് : പെരുവയലിൽ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. തോക്ക് ചൂണ്ടിയും പന്നിപ്പടക്കങ്ങൾ എറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കി. നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ആട് ഷെമീറും സംഘവുമാണ് ആക്രമണം നടത്തിയത്. മാവൂരിലെ ഒരു ഫ്ലാറ്റിൽ പ്രതികൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഫ്ലാറ്റ് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.