Banner Ads

മരണമുഖത്തുനിന്നും ജീവന്റെ ആശ്വാസത്തിലേക്ക്; നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട 31 മലയാളികൾ നാട്ടിലെത്തി

കൊച്ചി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട 31 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരായി കേരളത്തിലെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിന്റെ ഭാഗമായി നേപ്പാളിലേക്ക് പോയ സംഘമാണ് ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്.

ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലുമാണ് ഇവർ. കണ്ണൂർ സ്വദേശികളുടെ സംഘം ഇന്ന് ഉച്ചയോടെ നാട്ടിലെത്തും. അതേസമയം, നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ പ്രളയത്തിൽ അഞ്ചാം ദിനവും തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.

കാണാതായ രണ്ടായിരത്തഞ്ഞൂറോളം ആളുകൾക്കായി നേപ്പാൾ സൈന്യത്തിന്റെയും മറ്റ് ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. ഏഴ് മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.