Banner Ads

മിത്രങ്ങൾ ഇപ്പോൾ ശത്രുക്കൾ; കണക്ക് പറഞ്ഞ് ലോക ശക്തർ

ലോകത്തിലെ ഏറ്റവും സമ്പന്നനായ എലോൺ മസ്കും അമേരിക്കയിലെ അതിശക്തനായ രാഷ്ട്രീയ നേതാവ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കം ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാണ്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇത് വലിയ വിഷയമായി മാറിയിരിക്കുകയാണ് . ഇരുവരും പരസ്പരം വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളും മുഴക്കിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരുന്നു .

മസ്കിന്റെ ടെസ്ല കമ്പനിയുടെ ഓഹരികൾ ഇടിയുകയും, എക്സ്എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ വായനക്കാരുടെ എണ്ണം കൂടുകയും, ഇവർ രണ്ടുപേരുടെയും സോഷ്യൽ മീഡിയ ഫോളോവേഴ്സ് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നം ഒരു ഫോൺ കോൾ വഴി പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്ന് വാർത്തകൾ വന്നെങ്കിലും, തൽക്കാലം മസ്കുമായി സംസാരിക്കാൻ താൽപര്യമില്ലെന്ന് ട്രംപ് അറിയിച്ചു. മസ്ക് ടെസ്ല വിൽക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവരുടെ ബന്ധം ഇതുവരെ അസാധാരണമായിരുന്നു.

പണത്തിന്റെയോ അധികാരത്തിന്റെയോ കാര്യത്തിൽ മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തിലും ‘ഞാൻ പറഞ്ഞാൽ അതാണ് ശരി’ എന്ന മനോഭാവത്തിലും ഇരുവരും ഒരുപോലെയായിരുന്നു.കഴിഞ്ഞ നിർണായക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ മസ്ക് ട്രംപിനെ ശക്തമായി പിന്തുണച്ചു. കോടികൾ മുടക്കി പ്രചാരണത്തിന് നേരിട്ടിറങ്ങുകയും ട്രംപിന്റെ വിജയത്തിന് വലിയ പങ്ക് വഹിക്കുകയും ചെയ്തു.

പ്രത്യേകിച്ച് പെൻസിൽവേനിയയിൽ 290 ബില്യൺ ഡോളർ ചെലവഴിച്ച മസ്കിനെ ട്രംപിന്റെ പാർട്ടിയുടെ അനുകൂലികൾ ഏറ്റവും വലിയ സാമ്പത്തിക ദാതാവായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാൻ മസ്കിന്റെ ടീം നേരിട്ട് പ്രവർത്തിച്ചു. ട്രംപിന്റെ റാലികളിൽ മസ്ക് സജീവ സാന്നിധ്യമായിരുന്നു, പെൻസിൽവേനിയയിൽ ആഴ്ചകളോളം തങ്ങുകയും ചെയ്തു.

എന്നാൽ, “എന്റെ പിന്തുണയില്ലായിരുന്നെങ്കിൽ നീ തോറ്റേനെ” എന്ന് മസ്ക് പറഞ്ഞത് ട്രംപിനെ ചൊടിപ്പിച്ചു. “പെൻസിൽവേനിയയിൽ ഞാൻ എന്തായാലും ജയിച്ചേനെ” എന്ന് ട്രംപും തിരിച്ചടിച്ചു. ഇതോടെ “നന്ദികേട്” എന്നാണ് മസ്ക് പ്രതികരിച്ചത് . കാര്യങ്ങൾ കൂടുതൽ വഷളായപ്പോൾ ട്രംപ് മസ്കിനെ “നിയന്ത്രണം നഷ്ടപ്പെട്ട മനുഷ്യൻ” എന്ന് വിളിക്കുകയും ചെയ്തിരുന്നു . മസ്ക് ഇതിന് മറുപടിയായി, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ച് “യെസ്” എന്ന് കമന്റ് ചെയ്തു.

ജെഫ്രി എപ്സ്റ്റീന്റെ രഹസ്യ ഫയലുകളിൽ ട്രംപിന്റെ യഥാർത്ഥ മുഖമുണ്ടെന്നും അത് പുറത്തുവരാത്തതിന് കാരണമുണ്ടെന്നും മസ്ക് ആരോപിച്ചു. ഇത് പലരെയും ഞെട്ടിച്ചെങ്കിലും, എപ്സ്റ്റീനും ട്രംപും ഒന്നിച്ചുള്ള പഴയ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ട്രംപിന്റെ അനുയായികൾ ചൂണ്ടിക്കാട്ടി. അതേസമയം ട്രംപ്, മസ്കിന്റെ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. അമേരിക്കൻ ബഹിരാകാശ യാത്രകൾക്ക് ഉപയോഗിക്കുന്ന സ്പേസ് എക്സിന്റെ സേവനം വേണ്ടെന്ന് വെക്കുമെന്ന് മസ്ക് തിരിച്ച് പ്രതികരിച്ചു.

ഈ പോര് രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കണമെന്ന് പലരും ഇരുവരോടും ആവശ്യപ്പെട്ടു. ട്രംപിന്റെ പുതിയ നികുതി ബില്ലിലെ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമല്ലാത്ത വ്യവസ്ഥകളും ഈ തർക്കത്തിന് ഒരു കാരണമാണെന്ന് പറയപ്പെടുന്നു. അതേസമയം മറ്റ് പല തർക്കങ്ങളെയും പോലെ, അവസാനം ട്രംപ് എലോൺ മസ്കിന്റെ ക്ഷമാപണം സ്വീകരിച്ച് ക്ഷമിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വീണ്ടും സഹകരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ട്രംപിന്റെ രാഷ്ട്രീയ ശൈലി പരിചയമുള്ളവർ പറയുന്നത് പോലെ, “ഇന്നത്തെ ശത്രുക്കൾ നാളെയുടെ കൂട്ടാളികളാകാം” എന്നൊരു സാധ്യതയാണ് ഈ ബന്ധത്തിൽ പ്രതീക്ഷിക്കുന്നത്.എന്നാൽ ട്രംപിന്റെ 2024-ലെ തിരഞ്ഞെടുപ്പ് വിജയത്തിനായി താൻ 290 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു. വൈദ്യുതി വാഹന നികുതി ഇളവുകൾ ബജറ്റില്‍ വെട്ടിക്കുറച്ചതിൽ ടെസ്‌ല മേധാവി നിരാശനാണെന്നായിരുന്നു എന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘എലോണിന്റെ കാര്യത്തിൽ താൻ വളരെ നിരാശനാണെന്നും ട്രംപ് പറഞ്ഞു . എന്നാല്‍ ഫെഡറൽ കമ്മി വർധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിർക്കുന്നതെന്നാണ് മസ്കിന്റെ വാദം.

‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന ഈ ബില്ലിന്റെ ഔദ്യോഗിക പേര് സൂചിപ്പിച്ചുകൊണ്ട് ‘വിജയത്തിനായി നേർത്ത സുന്ദരമായ ബിൽ’ എന്ന് പരിഹാസ രൂപേണെ സമൂഹ്യ മാധ്യമത്തില്‍ കുറിക്കുകയും ചെയ്തിരുന്നു .ട്രംപിനെതിരെ മസ്‌ക് നടത്തിയ ആദ്യത്തെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. ‘പ്രസിഡന്റിന്റെ ഒപ്പ് വലിയ, മനോഹരമായ ചെലവ് ബില്‍ ബജറ്റ് കമ്മി വര്‍ധിപ്പിക്കുകയും ഡോജ് ടീമിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു ബില്‍ വലുതാകാം. അല്ലെങ്കില്‍ അത് മനോഹരമാകാം. പക്ഷേ അത് രണ്ടും ആകാമോ എന്ന് എനിക്കറിയില്ല എന്നുമായിരുന്നു മസ്ക പറഞ്ഞത്.

ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തൻ്റെ കടമ നിർവഹിച്ചെന്നും തന്റെ സമയം അവസാനിക്കുന്നുവെന്നുമാണ് മസ്‌ക് അറിയിക്കുന്നത് .””ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എൻ്റെ ഷെഡ്യൂൾ ചെയ്‌ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാൻ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

ട്രംപിന് നന്ദി അറിയിച്ചാണു പടിയിറക്കമെങ്കിലും ട്രംപിൻ്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടത്തിൽ പ്രത്യേക സർക്കാർ ജീവനക്കാരനെന്ന നിലയിൽ ജനുവരി 20-നാണ് ഡോജിൽ ചുമതലയേൽക്കുന്നത്. ഓരോ വർഷവും 130 ദിവസം എന്ന തരത്തിലായിരുന്നു നിയമനം. എന്നാൽ മേയ് 30 ഓടെ കാലാവധി അവസാനിക്കാനിരിക്കെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മസ്‌കിൻ്റെ പടിയിറക്കം.

താരിഫുമായി ബന്ധപ്പെട്ട ബില്ലിനെ മനോഹരമാണെന്നാണു ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. എന്നാൽ ഇതിൽ തൻ്റെ നിരാശ വ്യക്തമാക്കിയിതിനു ഒറ്റ ദിവസത്തിനു ശേഷമാണ് മസ്ക‌് ഡോജിൽ നിന്നും സ്ഥാനം ഒഴിയുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഈ ബില്ല് പസാക്കിയ സെനറ്റര്‍മാരേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.. എല്ലാവരും ക്ഷമിക്കണം എന്നും തനിക്ക് ഇനി അങ്ങോട്ട് ഇതൊന്നും സഹിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ഇലോണ്‍ മസ്‌ക്ക് ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്ത സെനറ്റര്‍മാരെ ഓര്‍ത്ത് ലജ്ജിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ബില്ലിനെക്കുറിച്ച് മസ്‌ക് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസനും പറഞ്ഞു. ഏറ്റവും മികച്ച ഈ ബില്ലിനെ കുറിച്ച് മസ്ക്കിന് തെറ്റിദ്ധാരണയാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാല്‍ മസ്‌ക്ക് പറയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച സമിതിയായ ഡോജിന്റെ പ്രവര്‍ത്തനങ്ങളെ ഈ ബില്ല് ദോഷകരമായ ബാധിക്കും എന്നാണ്. അത് സമയം ട്രംപ് വാദിക്കുന്നത് പുതിയ തീരുമാനം നികുതികള്‍ കുറയാന്‍ കാരണമാകും എന്നാണ്.