
കോഴിക്കോട്:നാലുവയസുകാരൻ വാഷിംഗ് മെഷീനിൽ കുടുങ്ങി അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ രക്ഷപ്പെടുത്തി.ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
ഹറഫാ മഹലിൽ സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിംഗ് മെഷീനിൽ കുടുങ്ങിയത്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി.
തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പരിക്കില്ലാതെ പുറത്തെത്തിച്ചു. വാഷിംഗ് മെഷീനിൽവസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനിൽ നിന്ന് വേർപെടുത്തിയ ശേഷം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.