
കോഴിക്കോട് : നാല് മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ കോഴിക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയുടെ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാരാണ് വിവരം പൊലീസിന് കൈമാറിയത്. പോസ്റ്റ്‌മോർട്ടത്തിലും കുഞ്ഞിന് പരിക്കേറ്റിരുന്നതായി സ്ഥിരീകരിച്ചു. എന്നാൽ ഈ പരിക്കുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.