
തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ,
പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ വർഷം ഒക്ടോബർ 18 ഞായറാഴ്ചയാണ് പൂജവെയ്പ്പ്. ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.