Banner Ads

ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങൾക്ക്; സ്‌റ്റേ തുടരുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് പി.വി.നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കഴിഞ്ഞ ഡിസംബർ 19നാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. 2012ലെ ചട്ടങ്ങൾ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്.

ഈ ചട്ടത്തിൽ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖ നിർദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിർദേശങ്ങൾ നൽകാൻ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത തീരുമാനങ്ങൾ പിൻവലിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് വരെ സ്റ്റേ തുടരുമെന്നും കോടതി പറഞ്ഞു.

അതേസമയം ശിവരാത്രി ഉത്സവങ്ങൾ നടക്കാനിരിക്കെ ഇത് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെടൽ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *